World No Tobacco Day 2022

The RIYADH INITIATIVE AGAINST SUBSTANCE ABUSE (RISA) joined the World No Tobacco Day campaign (31 May 2022) as in previous years.
This year’s WHO theme of global campaign is “Tobacco: a threat to the Environment”, aiming to raise awareness among the public on the environmental impact of Tobacco: from cultivation, production, distribution, and waste. In line with the WHO campaign, RISA organized a webinar on 31 May 2022 from 7.30 pm (KSA time) titled ‘ Tobacco: A threat to Human Health and Environment”. There were 4 presentations by eminent personalities on various environmental and health hazards related to tobacco use.
The session was followed by an open forum. The seminar was a great success with massive participation from both educational institutions and from the community.

പുകയില ഉത്‌പന്നങ്ങൾ: കമ്പനികളുടെ വ്യാജ പ്രചരണങ്ങളെ പ്രതിരോധിക്കുക: റിസാ സെമിനാർ

ലോക പുകയില വിരുദ്ധദിനത്തിൽ ‘പുകയില:ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി’ എന്ന തലക്കെട്ടിൽ സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധപരിപാടി- റിസ ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു.
റിയാദ് കിംഗ് അബ്ദുൽഅസീസ് മെഡിക്കൽസിറ്റി ഫാമിലി മെഡിസിൻ വിഭാഗം ഡെപ്യുട്ടി എക്സിക്യു്ട്ടീവ് ഡയറക്ടർ ഡോ. സെയിദ്റഹ്‌മാൻ ഉത്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാനും റിസാ കൺവീനറുമായ ഡോ. എസ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
പ്രതിവർഷം ഒൻപത്ദശലക്ഷം മരണങ്ങൾക്കും വിവിധ കാൻസറുകൾ ഉൾപ്പെടെ നിരവധി രോഗങ്ങൾക്ക് വഴിവെയ്ക്കുന്ന പുകയില ഉൽപ്പന്നങ്ങൾ പൂർണമായും വർജിക്കണമെന്നും, വ്യാജസുരക്ഷിതത്വം പ്രചരിപ്പിക്കുന്ന കമ്പനികളുടെ ശ്രമങ്ങളെ കരുതലോടെ നേരിടണമെന്നും സെമിനാർ ആഹ്വാനം ചെയ്തു.
ഡോക്ടര്മാരായ നസീം അക്തർ ഖുറൈശി, എ വി ഭരതൻ, തമ്പി വേലപ്പൻ, രാജൂ വർഗീസ്, എന്നിവർ യഥാക്രമം പുകയില മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതി യ്ക്കും ഭീഷണി, പുകവലിയും കാഴ്ചാവൈകല്യങ്ങളും, കൗമാരക്കാരിലെ പുകവലിയും നിയന്ത്രണവും, പുകയില പ്രതിരോധ പ്രവർത്തനങ്ങളിൽ എങ്ങനെ അണിചേരാം, എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു.
തങ്ങളുടെ ഉല്പന്നങ്ങൾ പ്രചരിപ്പിക്കുവാനും അവ പരിസ്ഥിതി നാശം വിതയ്ക്കാത്തതാ ണെന്നു സ്ഥാപിക്കുവാനും പുകയില ഉൽപാദകകമ്പനികൾ നടത്തുന്ന തെറ്റായ പ്രചരണ ങ്ങളെ എങ്ങിനെ നേരിടാം എന്ന വിഷയത്തിൽ പ്രമുഖ ചൈൽഡ് സൈക്കോളജിസ്റ് ഡോ. റുക്‌സാന, ശിഹാബ് കൊട്ടുകാട്, കരുണാകരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
മുരളി തുമ്മാരുകുടി, ഐ ഐ എസ് ആർ പ്രിൻസിപ്പൾ മീരാ റഹ്‌മാൻ, മിഡിൽഈസ്റ്റിലെ വിവിധ സ്‌കൂൾപ്രിൻസിപ്പൽമാർ, ഡോക്ടർമാർ, സാമൂഹിക സാംസ്കാരിക-മാധ്യമ പ്രതിനിധികൾ തുടങ്ങിയർ സംബന്ധിച്ചു.
ഖത്തറിലെ അബുഹമൂർ എം ഈ എസ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ്ഹനീഫ് മോഡറേറ്ററായിരിരുന്നു.
നിസാർ കല്ലറ നന്ദിപറഞ്ഞു. പദ്‌മിനി യു നായർ അവതാരകയായി.
കേരളത്തിലെയും സൗദി അറേബ്യ, ഖത്തർ, യു എ ഈ എന്നി മിഡ്‌ഡിലീസ്റ് രാജ്യങ്ങളി ലെയും വിവിധ സ്കൂളു കളിൽ നിന്നുള്ള കുട്ടികളും അധ്യാപകരുംഫൗണ്ടേഷന്റെ വെബ്സൈറ്റിലൂടെ തൽ സമയം പരിപാടി വീക്ഷിച്ചു.