#Contain Covid19

A s part of our social commitment, we voluntarily join the fight against the deadly pandemic, with awareness talks, Videos, Leaflets, Press Releases & patient guidance through Telephonic Conversation, Social Media Posts, etc. Some of our efforts since the beginning of the pandemic are made accessible below:

പോരാടാം കോവിഡിനൊപ്പം ലഹരിക്കെതിരെയും: കാമ്പയിൻ ജൂൺ 26 വരെ നീട്ടി
മദ്യപാനം, പുകവലി, ലഹരി ഉപഭോഗം ഇവയിൽ അകപ്പെട്ടവരെ കുടുംബത്തിൻറെതന്നെ പ്രേരണയോടെ അവരവരുടെ താമസസ്ഥലത്തിന് സമീപമുള്ള സർക്കാർ അല്ലെങ്കിൽ സർക്കാർ ആംഗീകൃത ലഹരിചികിത്സാ കേന്ദ്രവുമായി ബന്ധപ്പെടുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ലോകാരോഗ്യ ദിനത്തിൽ റിസ ആരംഭിച്ച ‘പോരാടാം കോവിഡിനൊപ്പം ലഹരിക്കെതിരെയും’ എന്ന ഓൺലൈൻ കാമ്പയിൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വരെ നീട്ടി.
കേരളത്തിലേയും യു എ ഈ – യിലെയും സൗദി അറേബ്യയിലെ വിവിധ സോണൽ കമ്മിറ്റകളിലെയും പ്രതിനിധികളുടെ സംയുക്ത സൂം- യോഗത്തിൽ കാമ്പയിൻ കൂടുതൽ കുടുംബങ്ങളിൽ എത്തിക്കുവാനായി കേരളത്തിൽ മൂന്നു സോണൽ കമ്മറ്റികൾ രൂപീകരിച്ചു. തിരുവനന്തപരം , കൊല്ലം ആലപ്പുഴ പത്തനംതിട്ട എന്നീ ജില്ലകൾ ഉൾപ്പെട്ട സൗത്ത് സോണിനു ശ്രി കരുണാകരൻ പിള്ളയും എറണാകുളം കോട്ടയം ഇടുക്കി തൃശൂർ പാലക്കാട് ഉൾപ്പെട്ട മിഡ് സോണിന് ഡോ രാജു വർഗീസ് , റാഷീദ് ഖാൻ എന്നിവരും മലപ്പുറം കോഴിക്കോട് വയനാട് കാസർഗോഡ് എന്നി ജില്ലകളുൾപ്പെട്ട നോർത്ത് സോണിന് അബ്ദുൽ സലാം പി കെ യും നേതൃത്വം നല്കും.
നന്മയുടെ സന്ദേശം വിളിച്ചോതുന്ന വിവിധ മത്സര പരിപാടികൾ തുടർ കാമ്പയ്‌നിന്റെ ഭാഗമായി സംഘടിപ്പിക്കും. തുടർ പരിപാടികൾ തീരുമാനിക്കുന്നതിനായി ഷമീർ യുസഫ് കോർഡിനേറ്ററായ പതിനൊന്നംഗ സബ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
പ്രോഗ്രാം കൺവീനരും ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സൗദി അറേബിയയിൽ നിന്നും കൺസൽട്ടൻറ് ഡോ എ വി ഭരതൻ , ഡോ തമ്പി, നിസാർ കല്ലറ , ജാഫർ തങ്ങൾ , നൗഷാദ് ഇസ്മായിൽ ,സുധീർ ഹംസ, ഷമീർ യൂസഫ് , നൂഹ് പാപ്പിനശ്ശേരി , സഫയർ, പദ്മിനി യൂ നായർ, യു എ ഈ യിൽ നിന്നും അഡ്വ. അസീഫ് മുഹമ്മദ്, കേരളത്തിൽ നിന്നും ഡോ. രാജു വർഗീസ് , റാഷീദ് ഖാൻ, അബ്ദുൽ സലാം പി കെ, അബ്ദുൽ നാസർ കെ. ടി എന്നിവർ പങ്കെടുത്തു. പ്രവാസി പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് പ്രത്യേക ക്ഷണിതാവായിരുന്നു.

 

PARTICIPATION IN MEDIA ONE NEWS CHANEL DISCUSSION (JUNE 2020)

Zoom class organised by Riyadh KMCC  Tele care Wing

COVID19 Podcast (MALAYALAM by Dr. Abdul Azeez Subair Kunju) : an extract ofwhattsApp class for Navodhaya Riyadh (13. 04. 2020) & Nilambur Pravasi Association Riyadh (20. 04. 2020)

 

23/04/2020 press releaseകോവിഡ് 19 – ടെസ്റ്റിംഗും ആശുപത്രി പ്രവേശനവും  

മനുഷ്യനിൽ നിന്നും മനുഷ്യനിലേയ്കള്ള  വ്യാപനം പരമാവധി കുറക്കുക, വ്യാപകമായ ടെസ്റ്റിംഗിലൂടെ അണുബാധിതരെ  വളരെ വേഗം കണ്ടെത്തി ഐസൊലേറ്റ് ചെയ്ത് തുടർ പകർച്ച കഴിന്നത്ര തടയുക, മെച്ചപ്പെട്ട ചികിത്സാ രീതിയും പ്രതിരോധ നടപടികളും സ്വീകരിക്കുക രോഗത്തെ സംബന്ധിച്ച പുതിയ കണ്ടെത്തലുകൾ  സമൂഹത്തിലും ആവശ്യമുള്ളവ രാജ്യന്തര തലത്തിലും എത്തിക്കുക, തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് യഥാസമയം കണ്ടെത്തി തടയുക,  വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം ഉറപ്പുവരുത്തുക എന്നീ നടപടികളാണ് മഹാമാരി നിയന്ത്രിക്കുവാനായി  ലോകാരോഗ്യ സംഘടന അംഗ രാഷ്ട്രങ്ങളോട് നിഷ്കർഷിച്ചിട്ടുള്ളത്. 
 ഇതിൻറെ അടിസ്ഥാനത്തിൽ  വിവിധ രാജ്യങ്ങൾ വ്യാപകമായി സ്‌ക്രീനിങ് ടെസ്റ് ആരംഭിച്ചതോടെ കണ്ടെത്തുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട് . സൗദി അറേബിയ ഉൾപ്പെടെ മിഡിൽ-ഈസ്റ്  രാജ്യങ്ങളിൽ പ്രതിദിനം കണ്ടെത്തുന്ന അണുബാധിതരുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. എന്നാൽ രോഗികളുടെ എണ്ണത്തിലെ വർധനയും മരിക്കുന്നവരുടെ എണ്ണവും മാത്രം മാനിസ്സിലുറപ്പിച്ചു  ഭീതിയിലാകുന്നവരുടെ എണ്ണവും കൂടുകയാണ്. പ്രതിദിനം നടക്കുന്ന ടെസ്റ്റുകളുടെ എണ്ണം കൂടി പ്രസിദ്ധീകരിച്ചു വന്നാൽ ഈ ഭീതി മാറിക്കിട്ടും. എന്നാൽ എല്ലാ സർക്കാരുകളും ഇങ്ങനെ ഒരു നിലപാട് ഇനിയും സ്വീകരിക്കേണ്ടിയിരിക്കുന്നു. റിപ്പോർട്ടിങ്ങിലെ മിതത്വവും ജനങ്ങളിലെ ഭയം കുറക്കുവാൻ അനിവാര്യമാണ്.
 ടെസ്റ്റ് ചെയ്യേണ്ടതെപ്പോൾ ? 
 ചെറിയ ഫ്ലൂ ലക്ഷണങ്ങൾ തൊട്ടു നിമോണിയ  വരെ കോവിഡിന്റെ ലക്ഷണമാവാം. എന്നാൽ  38  ഡിഗ്രിയിൽ കൂടുതൽ പനി, കടുത്ത ശ്വാസംമുട്ട്, വരണ്ട ചുമ , വയറിളക്കം എന്നിവയാണ്  കോവിഡ് 19 – ൻറെ പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളെ അടിസ്ഥാനമാക്കിയും പനി പരിശോധിച്ചും  രോഗിയുമായുള്ള  സമ്പർക്ക്കം, രോഗബാധിത പ്രദേശത്തുള്ള താമസം , അവിടം സന്ദർശിക്ക്കൽ എന്നീ കാര്യങ്ങൾ  കൂടി  വിലയിരുത്തിയും ആണ് ഒരാൾക്ക്  കോവിഡ് പരിശോധന വേണമോ എന്ന് തീരുമാനിക്കുന്നത്. ഇതിനായി തയ്യാറാക്കിയിട്ടുള്ള സ്കോറിങ്  പരിഗണിച്ച്   മാത്രമേ ടെസ്റ്റ് ചെയ്യുകയുള്ളൂ. ആയതിനാൽ അനാവശ്യമായി ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ ചെല്ലുന്നതും അതിനായി ശ്രമിക്കുന്നതും നല്ലതല്ല. ഒരു പക്ഷെ അണുബാധിതരുമായി അപ്രതീക്ഷിത സമ്പർക്കത്തിന് തന്നെ അത് ഇടവരുത്തുകയും ചെയ്യും. മേപ്പറഞ്ഞ  പ്രധാന ലക്ഷണങ്ങൾ ഉള്ള ഘട്ടങ്ങളിൽ മാത്രമേ  ആംബുലൻസ്  സേവനം  ആവശ്യപ്പെടാനും  പാടുള്ളു. അനാവശ്യമായി വിളിക്കപ്പെടുമെന്ന ഓരോ കാളും മറ്റൊരു അത്യാവശ്യ രോഗിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകിപ്പിക്കുമെന്ന ചിന്ത എപ്പോഴുമുണ്ടാകണം.
 ടെസ്റ്റ് പോസിറ്റീവ് ആയാൽ
 കോവിഡ് ടെസ്റ്റ്   പോസിറ്റീവ് ആയതുകൊണ്ട് മാത്രം ഒരാളെ ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടതുണ്ടോ? ഇല്ലാ എന്ന് തന്നെ പറയാം.  ടെസ്റ്റ് പോസിറ്റീവ് ആയ  85%- പേർക്കും കുറഞ്ഞ ലക്ഷണങ്ങൾ  മാത്രമേ  അനുഭവപ്പെടുകയുള്ളു . ബാക്കിയുള്ളവരിൽ കൂടുതൽ ലക്ഷണവും ചികിത്സയും ആവശ്യമായി വരും.  വളരെ ചെറിയ ശതമാനം പേർ മാത്രമാണ് മരിക്കുന്നത്. ടെസ്റ്റ് പോസിറ്റീവ് ആയതുകൊണ്ട് മാത്രം ആശുപത്രിയിൽ അഡ്മിറ്റ്  ചെയ്യേണ്ടതില്ല. പോസിറ്റീവ് ആയ  എല്ലാവരേയും ഒരേ സമയം ആശുപത്രിയിൽ പ്രവേശിപ്പിക്കുക സാധ്യമല്ല. അവർക്ക് ഐസൊലേഷൻ എന്ന രീതിയാണ് പ്രയോഗികമായിട്ടുള്ളത് . മിക്കവാറും എല്ലാ ഐസൊലേഷൻ കേന്ദ്രങ്ങളിലും ആരോഗ്യ മന്ത്രാലയത്തിന്റെ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ് . നിരീക്ഷണത്തിലുള്ളവർ ഡോക്ടറുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചിട്ടുള്ള മരുന്നുകളും മറ്റു ശുചിത്വ രീതികളും തെറ്റാതെ പാലിക്കുകയും വേണം. അതേസമയം ടെസ്റ്റ്   പോസിറ്റീവ് ആയ എല്ലാപേരും തുടർന്നുള്ള 14 ദിവസം ക്വാറന്റൈനിൽ പ്രവേശിക്കണം. കൂടാതെ രോഗിയുമായി അടുത്തിടപഴകിയവരും, അവർ ടെസ്റ്റ് നെഗറ്റീവ് ആണെങ്കിലും 14 ദിവസം ക്വാറന്റൈനിൽ കഴിയണം. ഇത്തരത്തിൽ ആയിരക്കണക്കിന് പേർ വിവിധ രാജ്യങ്ങളിൽ ക്വാറന്റൈനിലാണ്.  ചെറിയ ലക്ഷണങ്ങൾ ഉള്ളവരും ലക്ഷണമില്ലാത്ത പോസിറ്റിവ് ആളുകളും (ഇവരാണ് അനുവാഹകാർ)  ഏതെങ്കിലും കാരണത്താൽ സർക്കാർ സംവിധാനത്തിലെ ഐസൊലേഷൻ കേന്ദ്രങ്ങളിൽ പ്രവേശനം ലഭിക്കാതിരിക്കുകയോ അതിനു താമസം വരികയോ ചെയ്താൽ അത്രയും സമയം വ്യക്തി ശുചിത്വവും സാമൂഹിക അകലവും ഉൾപ്പെടെ നടപടികൾ  സ്വീകരിച്ചു സ്വയം ഐസൊലേഷനിൽ പ്രവേശിക്കണം. അടിയന്തിര ശുശ്രൂഷ വേണ്ട സന്ദർഭങ്ങളിൽ മാത്രം ആശുപത്രി പ്രവേശനം തേടണം.
 അടിയന്തിര ശുശ്രൂഷ വേണ്ട സന്ദർഭങ്ങൾ
 ശക്തമായ ശ്വാസ തടസം അനുഭവ പെടുവുക , മുഖത്തോ ചുണ്ടിലോ നീല നിറം കാണുക , വിളിച്ചാൽ ഉണരാത്തവിധം മയക്കം അനുഭവപെടുക തുടങ്ങിയവ വളരെ അടിയന്തര ശുശ്രൂഷ വേണ്ട മുന്നറീയിപ് ലക്ഷണങ്ങളാണ്. ചില ഘട്ടങ്ങളിൽ ശരീര പ്രതിരോഗ ശേഷി കുറയുന്ന ആസ്ത്മ, ക്യാൻസർ , പ്രമേഹം , അമിതരക്തസമ്മർദ്ദം,  വൃക്കാരോഗം, തുടങ്ങിയ അസുഖമുള്ളവരെ  പെട്ടന്ന് ആശുപത്രിയിൽ എത്തിക്കേണ്ടിവരും
അത്യാവശ്യ ഘട്ടങ്ങളിൽ 937 ,977 എന്നീ നമ്പറുകളിൽ  സഹായം തേടുക.  സൗദി റെഡ് ക്രസന്റിൻറെ അസാഫിനി എന്ന  ഓൺ ലൈനിൽ  രജിസ്റ്റർ ചെയ്ത ശേഷം മൊബൈൽ ഫോണിൽ എസ് എം എസ്  മെസ്സേജ്   കിട്ടിയാൽ (പോലീസ്  ചെക്കിങ് സമയത്തു ഇത് കാണിച്ചാൽ മതി)   രോഗിക്കും വാഹനം ഓടിക്കുന്നയാൾക്കും മാത്രമായി  സ്വന്തം/മറ്റു വാഹനത്തിൽ  ആശുപത്രിയിൽ പോകാനും കഴിയും.
 രോഗമുക്തി 
 72 മണിക്കൂർ പനിയോ മറ്റു ലക്ഷണങ്ങളോ ഇല്ലാതിരുന്നാൽ   അസുഖം മാറി എന്ന് അനുമാനിക്കാം. മറ്റു സ്ഥായിയായ രോഗങ്ങൾ ഒന്നിമില്ലാത്തവരെ ഈ ഘട്ടത്തിൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യന്നു.
 ലേബർ ക്യാമ്പുകളിൽ  കൂടുതൽ ശ്രദ്ധവേണം 
 നിലവിൽ  80 %- ത്തിൽ അധികം രോഗവ്യാപനവും  പ്രവാസികളുടെ ഇടയിലാണെന്നു സൗദി അധി:കൃതർ  വ്യക്തമാക്കിയിട്ടുണ്ട്.  ഏറ്റവുമധികം ഇന്ത്യൻ പ്രവാസികളുള്ള സൗദിയിൽ  സാമൂഹികവ്യാപനം തടഞ്ഞു നിർത്തുവാനായി  ഇന്ത്യൻ സമൂഹത്തിനും  എംബസിക്കും  വലിയ ഉത്തരവാദിത്വവുമുണ്ട് . സാഹചര്യത്തിന്റെ ഗൗരവം ശരിയായി ഉൾക്കൊണ്ട്  അടിയന്തിര ശ്രദ്ധയും എകീകൃത പ്രവർത്തനവും വേണ്ടുന്നത്  ലേബർ ക്യാമ്പുകളിലാണ്.  സന്നദ്ധ പ്രവർത്തകരുടെ  കൂട്ടം തിരിഞ്ഞുള്ള സേവനങ്ങൾ ഫലപ്രാപ്തിയിലെത്തില്ല എന്ന തിരിച്ചറിവ് അനിവാര്യമാണ്.  എംബസിയുടെ നേർതൃത്വത്തിൽ  ഓരോ പ്രദേശത്തെയും  മുഴുവൻ  ലേബർ ക്യാമ്പുകളുടെയും ലിസ്റ്റ് ക്ര്യത്യതയോടെ തയാറാക്കി  ഓരോ ക്യാമ്പിന്റെയും നിരീക്ഷണചുമതല   ഓരോ   ടീം സന്നദ്ധസേവകരെ ഏല്പിച്ചു  ഏകീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . ഇനിയും വൈകിയാൽ കനത്ത വിലകൊടുക്കേണ്ടിവരുമെന്നതും പരിഗണിക്കണം. ഇന്ത്യൻ മാനേജ്‌മെന്റുള്ള സ്‌കൂളുകളും മറ്റും ക്വറന്റൈൻ / ഐസൊലേഷൻ കേന്ദ്രങ്ങൾ ആക്കുവാനും, തിങ്ങി നിറഞ്ഞ ലേബർ ക്യാമ്പുകളിലെ രോഗവ്യാപന സാധ്യത തടയാനും ഒട്ടും വൈകിക്കൂടാ.

Press Release (10/4/2020):  പ്രവാസികളിൽ കോവിഡ് പടരുന്നത് തടയാൻ എംബസികൾ മുൻകൈയെടുക്കണം: സുബൈർ കുഞ്ഞു ഫൗണ്ടേഷൻ

കോവിഡ് 19 വ്യാപനത്തെ തുടന്ന് പ്രവാസ ലോകത്തെ ഇന്ത്യക്കാർക്കിടയിൽ ജോലി, താമസം, ഭക്ഷണം ഇവ യ്ക്പുറമെ, രോഗനിർണയത്തിനും രോഗം വന്നവരിൽ തക്കസമയത്തുചികിത്സകിട്ടുന്നതിനും ക്വറന്റൈൻ വേണ്ടിവരുന്നപക്ഷം അതിനുള്ള സൗകര്യം ലഭിക്കുന്നതിനും പ്രയാസം നേരിടുന്നതായി പരാതികൾ ഉയർന്നു വരുന്നു. രോഗഭയം കാരണം   ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ സമൂഹത്തെ നാട്ടിലെത്തിക്കണമെന്ന് വിവിധ കോണിൽ നിന്ന് ആവശ്യം ഉയർന്നു വരുന്നു. ചില ഭാഗത്തു നിന്നും നിയമ നടപടിക്കുള്ള ശ്രമങ്ങളും ആരംഭിച്ച തായി വാർത്തകൾ വരുന്നു. കൊറോണ പ്രതിരോധ നടപടികൾ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ എടുത്തു പറയുവാൻ കഴിയുംവിധം പുരോഗമിച്ചുവരുന്ന ഈ ഘട്ടത്തിൽ, രോഗമുള്ളവരോ അല്ലാത്തവരോ ആയ പ്രവാസികളെ കൂട്ടത്തോടെ നാട്ടിലേത്തിക്കുക പ്രായോഗികമല്ല. ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെ നാട്ടി ലെത്തിക്കുവാൻ മാസങ്ങൾ വേണ്ടിവരും.
കുറച്ചു പ്രവാസികളെയെങ്കിലും നാട്ടിൽ എത്തിക്കണം എന്ന് വിചാരിച്ചാൽ തന്നെ അതിനും ബുദ്ധിമുട്ടുകൾ ഉണ്ട്. യാത്രക്ക് തെരഞ്ഞെടുക്കപ്പെടുന്നവരിൽ ലക്ഷണമില്ലാതെ രോഗാണുവാഹകരായ ആളുകൾ ഉണ്ടാകാം. യാത്രക്കിടയിൽതന്നെ അവരിൽനിന്നും മറ്റുള്ളവരിലേക്ക് അണുബാധ സംഭവിക്കാം. ചുരുക്കത്തിൽ ആരോഗ്യമുള്ളവരെ രോഗിയാകുന്നതിനും അനാവശ്യമായി ക്വാറന്റൈനിൽ പെടുത്തുന്നതിനും ഇത് ഇടയാക്കും. നിശ്ചിത ക്വാറന്റൈൻ കാലാവധിക്ക് ശേഷം മാത്രമേ സ്വന്തം വീടുകളിൽ ഇവർക്ക് എത്താൻ    സ്വാധിക്കുകയുള്ളു എന്നതും ഓർക്കണം. ആയതിനാൽ അത്തരം സാഹചര്യം ഒഴിവാക്കാനുള്ള ചിന്തയും പ്രവർത്തിയുമാണ് പ്രവാസി സംഘടനാനേതൃത്വ ങ്ങൾ ഈ ഘട്ടത്തിൽ സ്വീകരിക്കേണ്ടത്. മറിച്ചുള്ള ശ്രമങ്ങൾ സാമൂഹ്യവ്യാപനം തടഞ്ഞു നിർത്താൻ അഹോരാത്രം പണിപ്പെടുന്ന നമ്മുടെ രാജ്യത്തെ ആരോഗ്യമേഖലയെ യും സർക്കാർ സംവിധാനങ്ങളെയും നിസ്സഹായാവസ്ഥയിലെത്തിക്കുവാൻ മാത്രമേ ഉപകരിക്കു.
എന്നാൽ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകൾക്ക് ചില പ്രായോഗിക നടപടികൾ സ്വീകരിക്കാവുന്നതേ യുള്ളു.
  1.  അതാതു രാജ്യത്തെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യൻസമൂഹത്തിൽ നിന്നുള്ള സേവനസന്നദ്ധ രായ വിദഗ്ദ്ധ ഡോക്ടർമാർ, മറ്റു ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ ഇവരെ ഉൾപ്പെടുത്തി വെൽഫെയർ വിഭാഗത്തിനുകീഴിൽ ഒരു കോവിഡ്   പാൻഡെമിക്  സർവൈലൻസ് ടീം അടിയന്തിരമായി രൂപീകരിക്കുക.
  2. അതാതു രാജ്യത്തെ സർക്കാർ കോവിഡ് നിയന്ത്രണ നടപടികൾ പാലിച്ചു കൊണ്ട്അവിടുത്തെ ഗവൺ മെന്റിന്റെ കീഴിൽ പ്രവർത്തനാനുമതി തേടുക.
  3. പതിവ് മരുന്നുകൾ, മെഡിക്കൽ സഹായം ഇവ വേണ്ടുന്നവർക്കു എത്തിച്ചു കൊടുക്കുക.
  4. ലേബർ ക്യാമ്പുകളിലും മറ്റും ആവശ്യമുള്ള സ്ക്രീനിങ് നടപടികൾ, ചികിത്സാമാർഗനിർദ്ദേശങ്ങൾ ചിട്ടയായി സംഘടിപ്പിക്കുവാൻ ഇന്ത്യൻ മിഷൻ നേതൃത്വം കൊടുക്കുക.
  5. പ്രവാസ ലോകത്തു ഇന്ത്യൻ മാനേജ്മന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിരവധി സ്കൂളുകളും മറ്റു സ്ഥാപനങ്ങളും നിലവിലുണ്ട്. ഇവയിൽ അധികവും ഇപ്പോൾ അടച്ചിട്ടിരിക്കുകയുമാണ്. സ്ഥാപനങ്ങൾ, പ്രത്യേകിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾ താൽക്കാലിക ചികിത്സാക്വാറന്റൈൻ കേന്ദ്രങ്ങളാക്കി മാറ്റുവാൻ എംബസികൾ മുൻകൈയെടുക്കുക    
മേൽസൂചിപ്പിച്ച നടപടികളിലൂടെ നാടിൻറെ സാമ്പത്തിക നില എക്കാലത്തും പോഷിപ്പിക്കുന്ന പ്രവാസി കളുടെ സുരക്ഷ ഉറപ്പാക്കാൻ എംബസികൾ മുൻകൈയെടുക്കണമെന്നു സുബൈർകുഞ്ഞു ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം ചെയർമാൻ ഡോ. എസ്. അബ്ദുൽ അസീസ് വിദേശകാര്യ വകുപ്പിനും ഇന്ത്യൻ എംബസിക്കും സമർപ്പിച്ചു.
 

S K F MEMORANDUM TO CENTRAL MINISTER SENT ON 10/4/2020                                                                                                

  To

Mr. Subrahmanyam Jaishankar, 

The Minister of External Affairs, Government of India

Sir,

Sub: to protect the Indian Expatriate Community in Middle East & Other    

         Countries from the COVID 19 related threats

 

Ref: The ongoing COVID-19 Pandemic & Death of Indian Citizens

With reference to the ongoing COVID 19 pandemic and reported deaths of Indian citizens in various parts of the world, there are commendable appeals from different expatriate groups, organizations and activists for the protection of the Indian expatriates from the deadly pandemic. There are requests for arrangement for massive return of expatriates on emergency basis, which is not practical and at the same time, a threat to the ongoing control and containment measures within the country.

As you are aware, Indian expatriates, especially those from the Middle East, who are the actual backbone of our economy in terms of their contribution to our foreign money. The situation in these countries are still not good and it is high time the nation should give sufficient attention to our countrymen.

The routine and regular healthcare of our community is notably affected and people often facing problems in case of medical emergencies including COVID exposure quarantine and infection.

As a public health doctor and responsible Indian citizen, I would like to seek your kind consideration to take the following steps to minimize the health risk of Indian citizens who are prone to COVID exposure and its consequent morbidity and mortality.

  1. The government of India, through the Indian mission in different countries, may establish an expert task force in various countries with the help of needed experts including embassy officials, expert doctors, health workers and volunteers from different Indian expatriate groups on an emergency basis. Indian mission can easily arrange such a COVID surveillance team under the mission.
  2. The Indian mission can work along with the government facilities with their concurrence and support
  3. The mission can procure medication and provide medical aid to the needy people.
  4. The mission can initiate COVID screening, case detection, isolation, treatment and quarantine facilities for Indian community
  5. The Indian mission can avail the help of management team of various Indian international schools to avail the school building for isolation of cases and quarantine of suspected persons among Indian citizens and provide the needed services including medicines, food etc.

Expecting the needed urgent action 

Yours truly

Dr. Abdul Azeez Subair Kunju MBBS DPH

Chairman Subair Kunju Foundation

Public Health Specialist/ Staff Physician,

King Abdul Aziz Medical city, Ministry of National Guard health Affairs, Riyadh

+966505798298;www.skfoundation.online;e-mail:[email protected]

Copy to:

  1. Honorable Ambassador of India, Riyadh, KSA
  2. Pinarayi Vijayan, Chief Minister of Kerala
  3. V. Muraleedharan, minister of State for External Affairs

 

 

 

 

 

A MESSAGE IN VISUAL MEDIA  (MARCH 2020)

09/03/2010: A tweet before the cessation of international flights to India 

#contain_COVID 19

1. in-flight surveillance with trained crew in all flights worldwide for prompt case detection, isolation and prevention of disease spread

2. In flight video show to promote awareness & self reporting

3. Random screening of crew to detect Cases/Carriers