RISA ELOCUTION COMPETITION 2026 on13 June2026
Registration link:

Elocution competition: Rules & Regulations
- Age Limit: Participants must be between 13–18 years old (Grades 8–12)
- Speech Language: Malayalam or English only.
- The video and audio quality must be clear.
- The duration of the speech must not exceed three minutes (180 seconds).
- Last date for submission of entries: 7 June 2026. Late entries will not be considered.
- Entries must strictly focus only on the given topic.
- Participants must attach a video clip recorded in widescreen/landscape mode, not exceeding 500 MB, along with the registration form. Entries failing to meet this requirement will not be considered.
- Participating students must attach a certificate from the school authorities (Principal) confirming their class and age along with the registration form.
- Applications containing false information will be rejected.
- The speech must not contain defamatory, unlawful, or offensive remarks against individuals or communities.
- Speeches previously presented on social media or other platforms will not be considered.
- The speech submitted for the competition must not be circulated on social media before the official announcement of the final results.
- Only 30 participants (15 Malayalam + 15 English), selected through preliminary screening, will qualify for the final online live competition. The RISA Editorial Team will conduct the preliminary screening and prepare the shortlist.
- A seven-member jury panel (including three RISA members) will make the final judgment. One among them will be selected as the Chief Jury.
- The same speech submitted earlier must be presented during the live competition.
- From among the live competition participants, the jury team will first prepare a shortlist of 6 participants from each category (6+6 = 12). From this shortlist, the 1st, 2nd, and 3rd prize winners will be selected. The judging criteria will be published at the appropriate time.
- The declaration of winners will be entirely at the discretion of the jury panel, and the decision will be final.
- Winners securing 1st, 2nd, and 3rd positions will receive the Subair Kunju Memorial Cash Award (₹5001, ₹3001, and ₹2001 respectively) along with certificates. Participation certificates will also be provided to all participants.
- RISA reserves the right to publish or display the speeches submitted for the competition, either fully or partially, on social media platforms and in awareness programs.
- Information regarding the program schedule, result announcement, and prize distribution will be communicated through visual media and social media platforms.
- Competition-related information will also be communicated to participants via email and published on the foundation website (https://skfoundation.online/wntd26).
- RISA reserves the right to make reasonable changes to the competition rules, if necessary. Changes will be published on the website www.skfoundation.online. Such changes will apply to all participants even if no separate notice is received.
- RISA will not be held responsible if submitted speeches are not fully or partially received due to technical issues or cannot be screened.
- RISA reserves the right to postpone or cancel the competition if necessary.


‘നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക! നിക്കോട്ടിൻ/പുകയില ആസക്തി തടയുക! ‘ – റിസ പ്രസംഗ മത്സരം ജൂൺ 13-ന്
സുബൈർകുഞ്ഞ് ഫൗണ്ടേഷന്റെ അന്താരാഷ്ട്ര ലഹരിവിരുദ്ധ പരിപാടി റിസയുടെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യയിലും മിഡിലീസ്റിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിലെയും എട്ട് മുതൽ പന്ത്രണ്ട് വരെ ഗ്രേഡിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ‘നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക! നിക്കോട്ടിൻ/പുകയില ആസക്തി തടയുക! ‘ (Unmask The Appeal! Stop Nicotine And Tobacco Addiction) എന്നതാണ് പ്രസംഗ വിഷയം. മലയാളം, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിലായി ജൂൺ 13-ന് സൗദി സമയം വൈകുന്നേരം 4 മണിമുതലാണ് (ഇന്ത്യൻ സമയം വൈകുന്നേരം 6:30 മുതൽ) ഓൺലൈൻ ലൈവ് പ്രസംഗ മത്സരം നടക്കുന്നത്. സുബൈർകുഞ്ഞ് അനുസ്മരണ ദിനമായ ജൂൺ 17-ന് വിജയികളെ പ്രഖ്യാപിക്കും. വിജയികൾക്ക് സുബൈർകുഞ്ഞ് സ്മാരക ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതാണ്.
പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ അവർ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന പരമാവധി 3 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗത്തിന്റെ അഞ്ഞൂറ് എമ്പീയിൽ (500 MB) കവിയാത്ത വീഡിയോ ക്ലിപ്പ് രജിസ്‌ട്രേഷൻ ഫോമിനോടൊപ്പം അയക്കണം. മെയ് 29 മുതൽ ജൂൺ 7 വരെ https://link.skf.onl/wntd26 എന്ന ലിങ്കിൽ രജിസ്‌ട്രേഷൻ സ്വീകരിക്കു ന്നതാണ്. മുൻകൂട്ടി മറ്റു വേദികളിൽ അവതരിപ്പിച്ചതോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതുമായ പ്രസംഗങ്ങൾ സ്വീകാര്യമല്ല. പ്രാധമിക സ്‌ക്രീനിങ്ങിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 30 എന്ററികൾക്ക് മാത്രമാണ് ഫൈനൽ ഓൺലൈൻ ലൈവ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാകുക. കൂടുതൽ വിവരങ്ങൾക്ക് +91 8301050144 എന്ന വാട്സാപ്പ് നമ്പരിൽ ബന്ധപ്പെടുക.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ്, റിസ കൺസൽട്ടൻറ് ഡോ. ഭരതൻ എ. വി., ക്ലിനിക് ആക്ടിവിറ്റി കോർഡിനേറ്റർ ഡോ. തമ്പി വേലപ്പൻ, ഡോ. രാജു വർഗീസ്, സ്കൂൾ ആക്ടിവിറ്റി കൺവീനർമാരായ മിസിസ്. മീരാ റഹ്‌മാൻ, മിസിസ്. പദ്മിനി യൂ നായർ, റിസ സ്റ്റേറ്റ് കോർഡിനേറ്റർ കരുണാകരൻ പിള്ള, ജോർജ്കുട്ടി മക്കുളത്ത്, റിസ ഐ ടി വിഭാഗത്തിലെ എഞ്ചിനീയർ ജഹീർ ബഷീർ, സനൂപ് അഹമ്മദ്, സെയിൻ അബ്ദുൽ അസീസ് തുടങ്ങിയവർ ഉൾപ്പെട്ട സബ് കമ്മിറ്റി രൂപികരിച്ചു.
കേരളത്തിലെയും മിഡിലീസ്റിലെയും വിവിധ സ്കൂളുകളിലെ മിടുക്കരായ വിദ്യാർത്ഥികളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ റിസ നടത്തുന്ന ഈ പരിപാടിയിൽ തങ്ങളുടെ പ്രാഗൽഭ്യം തെളിയിക്കുന്ന കുട്ടികളെ ഫൗണ്ടഷന്റെ “റിസ-ടാഗ് ” എന്ന അന്താരാഷ്ട്ര ക്യാമ്പയിൻ പ്ലാറ്റഫോമിൽ അംഗങ്ങളാക്കും.
പ്രസംഗ മത്സരം: നിബന്ധനകൾ
1. പ്രായപരിധി: 13 – 18 വയസുകാർ (8-12 ഗ്രേഡ്)
2. പ്രസംഗ ഭാഷ: മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ്.
3. ദൃശ്യം, ശബ്ദം എന്നിവ വ്യക്തമായിരിക്കണം
4. പ്രസംഗത്തിന്റെ ദൈർഘ്യം മൂന്ന് മിനിറ്റിൽ (180 സെക്കന്റ്) കവിയാൻ പാടില്ല.
5. എന്ററികൾ സമർപ്പിക്കുവാനുള്ള അവസാന തീയതി: 7 ജൂൺ 2026. താമസിച്ചുള്ളവ പരിഗണിക്കുന്നതല്ല.
6. എന്ററികൾ നിർബന്ധമായും തന്നിട്ടുള്ള വിഷയത്തിൻ മാത്രം കേന്ദ്രീകരി ച്ചായിരിക്കണം.
7. വൈഡ് സ്ക്രീൻ അഥവാ ലാൻഡ്‌സ്‌കേപ്പ് മോഡിൽ റെക്കോർഡ് ചെയ്ത, അഞ്ഞൂറ് എമ്പീയിൽ (500 MB) കവിയാത്ത വീഡിയോ ക്ലിപ്പ് റജിസ്‌ട്രേഷൻ ഫോറത്തിൽ അറ്റാച്ച് ചെയ്യേണ്ടതാണ്. അല്ലാത്തവ പരിഗണിക്കുന്നതല്ല.
8. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ അവരുടെ ക്‌ളാസ് – വയസ്സ് ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്കുൾ അധികാരികളുടെ (പ്രിൻസിപ്പൽ) പക്കൽ നിന്നും വാങ്ങി രജിസ്ട്രേഷൻ ഫോമിൽ അറ്റാച്ച് ചെയ്യണം.
9. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതായി ബോധ്യമായാൽ നിരസിക്കുന്നതാണ്.
10. പ്രസംഗത്തിൽ വ്യക്തികളെയോ, സമൂഹത്തെയോ അപകീർത്തിപ്പെടുത്തുന്നതോ നിയമവിരുദ്ധം ആയതോ ആയ പരാമർശങ്ങൾ പാടില്ല.
11. സോഷ്യൽ മീഡിയയിലോ മറ്റു വേദികളിലോ മുൻപ് നടത്തിയ പ്രസംഗങ്ങൾ പരിഗണിക്കുന്നതല്ല.
12. മത്സരത്തിനായി സമർപ്പിക്കുന്ന പ്രസംഗം അന്തിമ ഫല പ്രഖ്യാപനത്തിനു മുൻപായി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കാൻ പാടില്ല.
13. മലയാളം, ഇംഗ്ലീഷ് എന്നീ രണ്ടു വിഭാഗങ്ങളിലായി പ്രാഥമിക സ്ക്രീനിംഗിലുടെ തെരഞ്ഞെടുക്കുന്ന 30 (15+15) പേർക്ക് മാത്രമാണ് ഫൈനൽ ഓൺലൈൻ ലൈവ് പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാകുക. റിസ എഡിറ്റോറിയൽ ടീം പ്രാഥമിക സ്ക്രീനിംഗ് നടത്തി 30 പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കുന്നതാണ്.
14. ഏഴംഗ ജൂറി ടീം ആണ് (3 റിസാ അംഗങ്ങൾ കൂടി ഉൾപ്പെട്ട) അന്തിമ വിധി നിർണയം നടത്തുക. ഇവരിൽ ഒരാളെ മുഖ്യജൂറിയായി തെരഞ്ഞെടുക്കും.
15. നേരത്തെ അയച്ചുതന്ന അതെ പ്രസംഗമാണ് ലൈവ് ആയി അവതരിപ്പിക്കേണ്ടത്.
16. ലൈവ് പ്രസംഗ മത്സരത്തിൽ പങ്കെടുക്കുന്നവരിൽ ഓരോ വിഭാഗത്തിൽ നിന്നുമായി ജൂറി ടീം 6- പേർ വീതമുള്ള ചുരുക്ക പട്ടിക (6+6 = 12) ആദ്യം തയാറാക്കും. ഇതിൽനിന്നും 1, 2, 3 സ്ഥാനക്കാരെ നിർണയിക്കുന്നതാണ്. വിധി നിർണയനത്തിന്റെ മാനദണ്ഡങ്ങൾ യഥാസമയം പ്രസിദ്ധപ്പെടുത്തുന്നതാണ്.
16. മത്സര വിജയികളുടെ പ്രഖ്യാപനം പൂർണമായും ജൂറി പാനലിൽ നിക്ഷിപ്തവും അന്തിമവുമായിരിക്കും.
17. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് സുബൈർ കുഞ്ഞു സ്മാരക ക്യാഷ് അവാർഡും (യഥാക്രമം 5001രൂപ, 3001 രൂപ 2001രൂപ) സർട്ടിഫിക്കറ്റും നൽകുന്നതാണ്. കൂടാതെ പങ്കെടുക്കുന്ന എല്ലാപേർക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകുന്നതാണ്.
18. മത്സരത്തിന് സമർപ്പിക്കുന്ന പ്രസംഗങ്ങൾ പൂർണമായോ, ഭാഗീകമായോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുവാനും, ബോധവൽക്കരണ പരിപാടികളിൽ പ്രദര്ശിപ്പിക്കുവാനും റിസക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.
19. പരിപാടിയുടെ സമയം, ഫലപ്രഖ്യാപനം, സമ്മാന വിതരണം ഇവ സംബന്ധിച്ച് ദൃശ്യമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും അറിയിക്കുന്നതാണ്.
20. മത്സരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇ-മെയിൽ വഴി മത്സരാർഥികളെ അറിയിക്കുന്നതാണ്. കൂടാതെ, റിസയുടെ വെബ്സൈറ്റിലും (https://skfoundation.online/wntd26) പ്രസിദ്ധപ്പെടുത്തുന്നതാണ്.
21. ആവശ്യമായി വരുന്നപക്ഷം മത്സരവ്യവസ്ഥകളിൽ യുക്തമായ മാറ്റം വരുത്താൻ റിസക്ക്അധികാരം ഉണ്ടായിരിക്കുന്നതാണ്. മാറ്റങ്ങൾ www.skfoundation.online എന്ന വെബ്സൈറ്റിൽ പ്രസിദ്ധപെടുത്തും. പ്രത്യേക അറിയിപ്പ് കിട്ടിയില്ലെങ്കിലും മാറ്റങ്ങൾ എല്ലാർക്കും ബാധകമായിരിക്കും.
22. സാങ്കേതികത്തകരാറ് കാരണം അയക്കുന്ന പ്രസംഗം പൂർണമായോ ഭാഗികമായോ കിട്ടാതിരിക്കുകയോ, സ്‌ക്രീനിങ്ങിനു വിധേയമാക്കാൻ കഴിയാതെ വരികയോ ചെയ്താൽ റിസക്ക് ഉത്തരവാദിത്വം ഉണ്ടാവില്ല.
23. മത്സരം നീട്ടിവെക്കുകയോ റദ്ദ്ചെയ്യുകയോ ചെയ്യാൻ റിസക്ക് അധികാരമുണ്ടായിരി ക്കുന്നതാണ്.
