Result Declared!

RISA elocution competition titled ‘Hand in Hand we stand against all addictions Result Declared!


[ngg src=”galleries” ids=”1″ display=”basic_slideshow” arrows=”1″ transition_style=”slide”]

സുബൈർകുഞ്ഞു സ്മാരക സ്കോളർഷിപ്പ്: പ്രസംഗമത്സര വിജയി കളെ പ്രഖ്യാപിച്ചു.

സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധബോധവൽക്കരണ പരിപാടി റിസയുടെ നേതൃ ത്വത്തിൽ കേരളത്തിലും മിഡിൽ- ഈസ്റ്റിലുമായി ജൂൺ 11–നു നടത്തിയ “ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ എന്ന വിഷയത്തിലുള്ള പ്രസംഗമത്സരവിജയികളെ സുബൈർകുഞ്ഞു സ്മാരക ദിനമായ ജൂൺ17–നു പ്രഖ്യാപിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ഡോ. എസ്. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. റിസാ കൺസൾട്ടന്റ്ഡോ എ വി ഭരതൻ സുബൈർ കുഞ്ഞു അനുസ്മരണ പ്രഭാഷണം നടത്തി.

മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ 3 കാറ്റഗറികളിലായി (8-10, 10-12 ക്‌ളാസ്കുട്ടികൾ, യുവത– പ്രായം:17-25)  നടന്ന മത്സരത്തിൽ പ്രിലിമിനറി സ്‌ക്രീനിങ്ങിൽ യോഗ്യത നേടിയ  31  പേരാണ് ഫൈനൽ മത്സരത്തിൽ  ഇടം നേടിയത്.  

കാറ്റഗറി -1 മലയാളം വിഭാഗത്തിൽ  ഗണേഷ് മാധവ് രാജേഷ് (ഇന്റർനാഷ ണൽ  ഇന്ത്യൻസ്കൂൾ, ജിദ്ദ ), അഖ്സ ജോൺ കോശി (ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ), മിൻഹ ഹബീബ്  (പി കെ എം എം എച്ച് എസ്, പരപ്പനങ്ങാടി) എന്നിവരും ഇംഗ്ലീഷിൽ   രൂപശ്രീ ഭാമിതിപതി (അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂൾ, റിയാദ്), ഹുദാ ജലീൽ (ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, ജിദ്ദ) അർണവ്  ശ്രേയസ് (ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, അൽഖോബാർ) എന്നിവരും,

കാറ്റഗറി -2  മലയാളം വിഭാഗത്തിൽ  ആൻ സൂസൻ (സിൽവർഹിൽസ്  എച്ച്  എസ് എസ് കോഴിക്കോട്), അഞ്ജലി സലീഫ് (ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ) അബ്ദുല്ല വി, സി  (എം ഐ എം എച് എസ് എസ്, പേരോട്) എന്നിവരും ഇംഗ്ലീഷിൽ  ആഖിൽ ഫഹീം ഹാഷിം  (ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂൾ ജിദ്ദ), ഫാത്തിമ ഷിറിൻ (ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, റിയാദ്), അൽ അലീഷാ നിജാസ് (അൽയാസ്മിൻ ഇന്റർനാഷണൽ സ്കൂൾ, റിയാദ്) എന്നിവരും, 

കാറ്റഗറി -3 ഇംഗ്ലീഷിൽ ഫ്രീസിയ ഹബീബ് (ഗോകുലം മെഡിക്കൽ കോളേജ് ,തിരുവനന്തപുരം) ആരതി സലീഫ്, മലീഹ ജാവീദ് (രണ്ടുപേരും സെൻറ് ആൽബെർട്സ് കോളേജ്, എറണാകുളം)    എന്നിവരുംയഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ നേടി.  കാറ്റഗറി-3 മലയാളം വിഭാഗത്തിൽ സലാഹ് അസ്ലം (എസ് സി എം എസ് എൻജി.കോളേജ്, എറണാകുളം) പ്രസന്റേഷൻ യോഗ്യത നേടി.

ഫൈനൽ മൽസരവിജയികൾക്ക് പ്രശംസാഫലകം, സർട്ടിഫിക്കറ്റ്, കാറ്റഗറി1-2 വിഭാഗത്തിലെ കുട്ടികൾക്കു സുബൈർകുഞ്ഞു ഫൗണ്ടേഷൻ സ്‌കോളർഷിപ്പ്, കാറ്റഗറി മുന്നിലെ വിജയികൾക്കു അപ്രീസിയേഷൻ പ്രൈസ് ഇവ അവരവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ വഴി നൽകും.       കൂടാതെ, പ്രീലിമിനറി സ്ക്രീനിങ് യോഗ്യത നേടിയ എല്ലാ മത്സരാർത്ഥി കൾക്കും ഓൺലൈ നായി പാർട്ടിസിപേഷൻ സർട്ടിഫിക്കേറ്റ് നൽകും.

ക്ഷണിക്കപ്പെട്ട അതിഥികൾ പങ്കെടുത്ത സൂം മീറ്റിൽ, റിയാദ് അൽ യാസ്മിൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. കെ. റഹ്മത്തുള്ള, സൈക്കോളജിസ്റ് ഡോ. ശാന്തി രേഖാ റാവു, ഐ ഐ എസ് ഷാർജാ പ്രിൻസിപ്പാൾ മഞ്ജു റെജി, ഫൈനൽ റൗണ്ട്   ജഡ്ജിമാരായ ശ്രീ. സനിൽകുമാർ, ഡോ. റോയ് തോമസ്, ശ്രീ .സുരേഷ് കുമാർ, പ്രൊ. ടോമി തോമസ് തുടങ്ങിയവർ വിജയികളെ അനുമോദിച്ചു സംസാരിച്ചു. റിസാ സ്‌കൂൾ ഹെൽത്ത്ക്ലബ് കോർഡിനേറ്റർമാരായ ഐ ഐ എസ് ആർ വൈസ് പ്രിൻസിപ്പാൾ മീരാറഹ്‌മാൻ, പത്മിനി യൂ നായർ എന്നിവർ വിജയികളോടും അവരുടെ രക്ഷിതാക്കളോടും സംവദിച്ചത് ശ്രദ്ധേയമായി. വിജയികളുടെ പ്രസംഗഭാഗം ഉൾപ്പെടെ മുഴുവൻ പരിപാടികളും തത്സമയം റിസയുടെ ഫേസ് ബുക്കിൽ ആയിരക്കണക്കിന് ആളുകൾ വീക്ഷിച്ചു.

കണ്ടസ്റ്റ് കോർഡിനേറ്റർ സഫയർ മുഹമ്മദ്, ഈവന്റ് കോർഡിനേറ്റർ ഷമീർ യൂസുഫ്, പബ്ലി സിറ്റി കോർഡിനേറ്റർ നിസാർ കല്ലറ, ജാഫർ സാദിഖ് തങ്ങൾ, അഡ്വ. അനീർ ബാബു, റാഷീദ് ഖാൻ,    ഡോ. രാജു വർഗീസ്, നൂഹ് പാപ്പിനിശ്ശേരി,  ഫർസാന പി കെ, നിഖില സമീർ, പി. കെ സലാം കോഴിക്കോട്, മുഹമ്മദ് ഷാജി, സുധീർ ഹംസ  ഐ .ടി ടീം അംഗങ്ങളായ   സനൂബ് അഹമ്മദ്, അക്ബർ, ജംഷീദ്, മാസ്റ്റർ സെയിൻ അബ്ദുൽഅസീസ്  എന്നിവർ മത്സരത്തിൻറെ വിജയകരമായ നടത്തിപ്പിൽ സജീവമായി. റിസാ ടോട്ട് ട്രെയിനർഡോ. തമ്പി വേലപ്പൻ  സ്വാഗ തവും സ്റ്റേറ്റ് കോർഡി നേറ്റർ കരുണാകരൻപിള്ള നന്ദിയും പറഞ്ഞു. ശബ്‌നം ഷമീദ് അവതാരകയായി.

————————————————————————————————

Riyadh Initiative against Substance Abuse- RISA campaign, started in 2012 under the patronage of Subair Kunju Foundation has the credit of conducting about 100 programs in various settings. We focus mainly on prevention of substance abuse and addiction among teenagers and youngsters. In order to augment our efforts on the above target group, we conduct different contests from time to time. As most of us are staying home following the current #COVID19 pandemic, we do have ample time to work for the community, develop/improve our skills and strengthen the propagation of messages of getting rid of tobacco, alcohol and other substances of addiction.

With this point in mind, TEAM RISA has the pleasure to have announced an elocution competition titled ‘Hand in Hand we stand against all addictions’ (in English)/ഒത്തൊരുമിക്കാം ലഹരിക്കെതിരെ (in Malayalam) on 11th and 12th of June in the ZOOM™ platform.