Smoking Cessation Awareness-cum-Counselling Session – 27 May, 2023

[vc_row 0=””][vc_column][vc_column_text 0=””] 

ലോക പുകയിലവിരുദ്ധ ദിനാചരണം 2023
റിസയുടെ സൗജന്യ പുകവലി വർജ്ജന കൗൺസിലിംഗ് മെയ് 27 ന് 

 
പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരി വിരുദ്ധപരിപാടി –റിസ, ഈ വരുന്ന മെയ് -27  ശനിയാഴ്ച വൈകുന്നേരം (3. 30 മുതൽ 5. 30 വരെ) റിയാദിൽ സൗജന്യ പുകവലി വർജ്ജന കൗൺസിലിംഗ് സംഘടിപ്പിക്കുന്നു. പുകവലി, ഷീഷ, പാൻ പരാഗ് ,മറ്റു പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്ക്ക് അടിമപ്പെട്ടവർക്ക് അതിൽ നിന്നും മോചനം നേടുവാൻ സഹായിക്കുന്ന പ്രത്യേക കൗൺസിലിംഗ് സെഷനും ചികിത്സാ മാർഗ നിർദ്ദേശങ്ങളും നൽകുന്നു. ആവശ്യമുള്ളവർക്ക് ടീം റിസയുടെ തുടർകൗൺസിലിംഗും നൽകുന്നതാണ് . ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പങ്കെടുക്കുവാൻ അവസരം ലഭിക്കുക. പരിപാടിയുടെ വേദി പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് + 91 8301050144 എന്ന വാട്ട്സ് ആപ് നമ്പറിൽ ബന്ധപ്പെടുക.
 


പുകവലി ഉപഭോഗത്തിന്റെ ദൂഷ്യഫലങ്ങൾ

[soliloquy id=”3270″]

 


 

ലോകാരോഗ്യ സംഘടനയുടെ 2023-ലെ പുകയില വിരുദ്ധ കാമ്പയിൻ

പുകയിലയല്ല, നമുക്ക് വേണ്ടത് ഭക്ഷണം!

 

പുകയില കൃഷിക്കാരെ അതിൽ നിന്നും പിന്തിരിപ്പിക്കുകയും ആ സ്ഥലത്തു ഭക്ഷ്യ വിളകൾ കൃഷി ചെയ്യുവാൻ വേണ്ട പ്രോത്‌സാഹനവും സഹായവും ചെയ്യുക, ഭക്ഷ്യവിളയിടങ്ങളിൽ പുകയില കൃഷിചെയ്യുവാനായി ഉൽപാദക കമ്പനികൾനടത്തുന്ന ശ്രമങ്ങളെ തുറന്നുകാട്ടുവാനും പ്രതിരോധിക്കുവാനും ഈ വർഷത്തെ    പുകയിലവിരുദ്ധ കാമ്പയിൻ ലക്ഷ്യമിടുന്നു

ഓരോ വർഷവും ലോകത്താകെ ഏകദേശം നാലുദശലക്ഷം ഹെക്ടർ സ്ഥലത്തു പുതുതായി പുകയിലകൃഷി ആരംഭിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ പ്രതിവർഷം ഏകദേശം രണ്ട് ലക്ഷം ഹെക്ടർ വനനശീകരണവും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

പുകയിലകൃഷി മണ്ണിന്റെ വളക്കൂറു നഷ്ടപ്പെടുത്തുകയും മറ്റു ഭക്ഷ്യവിളകൾ  ഉത്പാദിപ്പി ക്കുവാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. പുകയില കൃഷിയിടങ്ങൾ പരിസ്ഥിതി യ്ക്ക് കനത്ത പ്രഹരമേല്പിക്കുകയും ആ പ്രദേശങ്ങൾ മരുഭൂമിയായി മാറുന്നതിന് ഇടയാ ക്കുകയും ചെയ്യുന്നു.   

ദരിദ്രമായതും സാമ്പത്തികശേഷി കുറവുള്ളതുമായ രാഷ്ട്രങ്ങളിൽ പുകയില കൃഷിലൂടെ നേടുന്ന സാമ്പത്തികനേട്ടത്തിന്റെ എത്രയോമടങ്ങ് നഷ്ടമാണ് ഭക്ഷ്യവിള ഉത്പാദന ത്തിലും വിതരണത്തിലും ഉള്ള കുറവ്. ഈ പശ്ചാത്തലത്തിലാണ് പുകയില കൃഷിക്കാരെ അതിൽ നിന്നും പിന്തിരിപ്പിക്കുകയും  ഭക്ഷ്യ വിളകൾ കൃഷിചെയ്യുവാൻ  സഹായിക്കുകയും വേണമെന്ന് ലോകാരോഗ്യ സംഘടന ആഹ്വാനം ചെയ്യുന്നത്.


[/vc_column_text][/vc_column][/vc_row]