RISA Million Messages Campaign (#RISAMMC)
As part of the RISA campaign, we conduct a regular global E- campaign titled MILLION MESSAGES CAMPAIGN every year. The program starts on 2nd October, the International Day of Non-violence (Gandhi Jayanthi), continues for 6 weeks, and ends on 14th November (Nehru Jayanthi), the Children’s Day.
The e-campaign aims to spread the message of the hazards of drug abuse and its prevention. During the campaign period, RISA targets to send at least 10 lakh electronic messages through various social media, websites, and e-mails.
Target Area: Middle-East countries, Kerala, and other States in India
Target Population: General Community, Students, Teachers, Volunteers
Materials: Flyer, Brochure, Multilingual Leaflet on social media, email, websites, and schools; Reels/Short Vertical Videos, Flyers in booklets/carry bags of hypermarkets, etc.
All our previous e-campaigns were successful with the solidarity and participation of many Educational Institutions, Hypermarkets, Polyclinics, and different social organizations/groups in KSA. Many prominent figures also joined the campaign.
Million Messages Campaign- 2025
This year our campaign theme is “Stay high on dreams, not drugs”.
CAMPAIGN TOOLS
Campaign digital assets can be found here: skfoundation.online/campaign-digital-assets
RISA’s 13th Million Message Campaign begins on 2 OCT 2025
Subair Kunju Foundation launches RISA’s 13th “Million Message” anti-drug awareness campaign on Gandhi Jayanthi Day, October 2.
The six-week-long electronic campaign will run until Children’s Day, November 14. As part of the campaign, anti-drug flyers and leaflets will be distributed through educational institutions, social groups, social networking sites, websites, and even brochures of hypermarkets.
RISA’s short articles and short film, prepared in different languages, will also be widely circulated across various countries.
At the program committee meeting, Foundation Chairman Dr. Abdul Azeez, Program Consultant Dr. A. V. Bharathan, Clinic Activity Convener Dr. Thampi Velappan, School Activity Conveners Meera Rahman and Padmini U. Nair, Kerala State Coordinator Karunakaran Pillai, Saudi Dammam Regional Coordinator Noushad Ismail, Eastern Zonal Coordinator Shameer Yousuf, and Adv. Aneer Babu participated.
For more details, visit www.skfoundation.online.
റിസയുടെ പതിമൂന്നാമത് മില്യൺ മെസ്സേജ് കാമ്പയിൻ
യു എൻ ഓ ഡി സി അംഗീകാരമുള്ള അന്താരാഷ്ട്ര എൻ ജി ഓ സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധബോധവൽക്കരണപരിപാടി- റിസയുടെ പതിമൂന്നാമത് ‘ദശലക്ഷം സന്ദേശ’ കാമ്പയിൻ ഗാന്ധിജയന്തിദിനമായ ഒക്ടോബർ 2-ന് ആരംഭിക്കും. ശിശുദിനമായ നവംബർ 14 – വരെയുള്ള ആറാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഇലക്ട്രോണിക് കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ, സാമൂഹികകൂട്ടായ്മകൾ, പ്രമുഖ വ്യക്തികളുടേതുൾപ്പെടെ വിവിധ സോഷ്യൽ നെറ്റുവർക്കുകൾ, വെബ്സൈറ്റുകൾ, ഹൈപ്പർ മാർക്കറ്റുകളുടെ ബ്രോഷറുകൾ തുടങ്ങിയവയിലൂടെ ലഹരിവിരുദ്ധ ഫ്ലയറുകളും ലീഫ്ലെറ്റുകളും പ്രചരിപ്പിക്കും. വ്യത്യസ്ത ഭാഷകളിൽ തയാറാക്കിയിട്ടുള്ള റിസയുടെ ലഘു ലേഖകളും ഹ്രസ്വചിത്രവും വിവിധ രാജ്യങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കും.
പ്രോഗ്രാം കമ്മിറ്റി യോഗത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൽട്ടൻറ് ഡോ. എ വി ഭരതൻ, ക്ലിനിക് ആക്ടിവിറ്റി കൺവീനർ ഡോ. തമ്പി വേലപ്പൻ, സ്കൂൾ ആക്ടിവിറ്റി കൺവീനർമാരായ മീരാ റഹ്മാൻ, പത്മിനി യു നായർ, കേരളാ സ്റ്റേറ്റ് കോഡിനേറ്റർ കരുണാകരൻപിള്ള, സൗദി ദമ്മാം റീജിയണൽ കോഡിനേറ്റർ നൗഷാദ് ഇസ്മായിൽ, ഈസ്റ്റേൺ സോണൽ കോഡിനേറ്റർ ഷമീർ യുസഫ്, അഡ്വ. അനീർ ബാബു എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് www.skfoundation.online എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Million Messages Campaign 2024
News


Please support the campaign by sharing the campaign materials.
സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്ത്യയുടനീളം സന്ദേശമെത്തിക്കുക എന്ന ഉദ്ദേശത്തോടെ ഇന്ത്യൻ കറൻസിയിൽ ആലേഖനം ചെയ്തിയിട്ടുള്ള 17 ഭാഷകളിൽ, ‘ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുൻപ് തന്നെ തടയുക!’ എന്ന റിസയുടെ മുദ്രാവാക്യം ചേർത്ത് തയാറാക്കിയ റീൽ
#2: Stop substance abuse before it ever starts

Hypermarket Participation

Million Messages Campaign 2023
റിസയുടെ പതിനൊന്നാമത് മില്യൺ മെസ്സേജ് കാമ്പയിൻ
ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ചു
റിസയുടെ പതിനൊന്നാമത് ‘ദശലക്ഷം സന്ദേശ’ കാമ്പയിൻ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് ആരംഭിച്ചു.
ലഹരി എന്ന അപകടം തുടങ്ങുന്നതിനു മുൻപേ തന്നെ തടയുക എന്ന ലക്ഷ്യത്തോടെ റിസ 2012 മുതൽ നടത്തിവരുന്ന ഈ-കാമ്പയിൻ ശിശുദിനമായ നവംബർ 14 – വരെയുള്ള ആറാഴ്ചക്കാലം നീണ്ടു നിൽക്കുന്നതാണ്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ, സാമൂഹിക കൂട്ടായ്മകൾ, പ്രമുഖ വ്യക്തികളുടെ ഉൾപ്പെടെ വിവിധ സോഷ്യൽ നെറ്റുവർക്കുകൾ, വെബ്സൈറ്റുകൾ, ഹൈപ്പർമാർക്കറ്റുകളുടെ പ്രതിവാര ബ്രോഷറുകൾ, ക്യാരി ബാഗുകൾ തുടങ്ങിയവയിലൂടെ റിസ തയാറാക്കുന്ന ലഹരി വിരുദ്ധ ഫ്ലയറുകളും ലീഫ്ലെറ്റുകളും പ്രചരിപ്പിക്കും.
മയക്കുമരുന്നുകൾ, മദ്യപാനം, പുകവലി ഉൾപ്പെടെ എല്ലാത്തരം ലഹരി ഉപഭോഗവും വർധിച്ചുവരുന്ന സാഹചര്യത്തിൽ കേരളത്തിൽ നേരിട്ടും സമാന ലക്ഷ്യമുള്ള സംഘടനകളുമായി സഹകരിച്ചും കൂടുതൽ വ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുവാൻ റിസയുടെ സെൻട്രൽ കമ്മിറ്റി തീരുമാനിച്ചു. ചെയർമാൻ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൽട്ടൻറ് ഡോ. എ വി ഭരതൻ, ഡോ. തമ്പി വേലപ്പൻ, സ്കൂൾ ആക്ടിവിറ്റി കൺവീനർമാരായ മീരാ റഹ്മാൻ, പത്മിനി യു നായർ, കേരളാ സ്റ്റേറ്റ് കോഡിനേറ്റർ കരുണാകരൻ പിള്ള, കേരളാ നോർത്ത് സോണൽ കോഡിനേറ്റർ സലാം പി കെ, പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറ എന്നിവർ പങ്കെടുത്തു.
റിസ ടെക്നിക്കൽ വിഭാഗത്തിലെ സനൂപ് അഹമ്മദ് ആണ് ആദ്യ ഫ്ളയറും മാസ്റ്റർ സെയിൻ ലഘുലേഖയും ഡിസൈൻ ചെയ്തു.
#RISAMMC flyer 2023
Brochures (English & Malayalam)
Million Messages Campaign 2022
In the 2022 e-campaign, we focused on disseminating messages among the most affected areas and also to the most vulnerable age group. We could achieve the target of 10 lakhs within a fortnight time and the campaign was a great success.
The below campaign flyer was published in brochures of hypermarkets/ social media/websites of educational institutions, & community /social groups

റിസ ‘മില്യൺ മെസ്സേജ് കാമ്പയിൻ’2022
റിസയുടെ ആറാഴ്ച നീണ്ടുനിന്ന ദശലക്ഷം സന്ദേശ കാമ്പയിൻ 2022 നവംബർ 14 -ന് സമാപിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻ പ്രതികരണമാണ് കാമ്പയിന് ലഭിച്ചത്. പരിപാടിയുടെ ആദ്യ രണ്ടാഴ്ചയിൽ തന്നെ ഒരു മില്യൺ മെസ്സജ് എന്ന ലക്ഷ്യം പൂർത്തിയാക്കിയിരുന്നു. ലക്ഷ്യമിട്ടതിന്റെ അഞ്ചുമടങ്ങിലധികം സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ റിസയ്ക്ക് സാധിച്ചു.
ആരംഭത്തിൽ മുൻമന്ത്രിയും എം എൽ എ – യുമായ ഡോ. എം കെ മുനീർ പ്രകാശനംചെയ്‌ത മലയാളം, ഇംഗ്ളീഷ് ലഘുലേഖകൾക്കു പുറമെ, ഓരോ ആഴ്ചയിലും ലഹരിയുടെ ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടുന്ന ലഘുലേഖകളും ഫ്ലയറുകളും സോഷ്യൽ മീഡിയാ വഴി പ്രചരിപ്പിച്ചു.
ലുലു, സിറ്റിഫ്‌ളവർ, നെസ്റ്റോ തുടങ്ങി ഹൈപ്പർമാർക്കറ്റുകൾ റിസയുടെ ഫ്ളയർ ചേർത്ത ഇലക്ട്രോണിക് , പ്രിന്റഡ് ബ്രോഷറുകൾ സൗദി അറേബിയയിലെ ദശലക്ഷക്കണക്കിന് സ്വദേശികളും വിദേശികളും ഉൾപ്പെട്ട പൊതുസമൂഹത്തിലെത്തിച്ചു. വിവിധ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകൾ, പ്രാദേശിക കൂട്ടായ്മകൾ, പ്രമുഖ വ്യക്തികൾ കാമ്പയിനിൽ സജീവമായി.
ഡോ. ഭരതൻ, ഡോ. തമ്പി വേലപ്പൻ, ഡോ. നസീം അക്തർ ഖുറൈശി, ഡോ. അബ്ദുൽ അസീസ് , പദ്മിനി യു നായർ എന്നിവർ ഉൾപ്പെട്ട ടോട്ട് ടീം നയിച്ച പ്രത്യേക ലഹരിവിരുദ്ധ പരിശീലക പരിശീലനപരിപാടി, ഈരാറ്റുപേട്ട മഹല്ല് നവോത്ഥാനസമിതി (ഇമാദ്) നേതൃത്വത്തിൽ ആരംഭിച്ച ലഹരിവിരുദ്ധ പരിപാടിക്ക് വോളണ്ടിയർ ട്രെയിനിങ്, റിയാദിലെ പൊന്നാനി, പെരിന്തൽമണ്ണ കൂട്ടായ്മകൾക്കായി ലഹരിവിരുദ്ധബോധവൽക്കരണ പരിപാടി, ഇമാദ് നേതൃനിരയിലെ മുഹമ്മദ് നദീർ മൗലവി, റാഷിദ് ഖാൻ (റിസ-കേരള, മധ്യമേഖലാ) എന്നിവരെ ആദരിക്കൽ എന്നിവയും കാമ്പയിൻ സമയത്തു നടന്നു.
ഹൈപ്പർമാർക്കറ്റ് മാർക്കറ്റിങ് വിഭാഗം പ്രതിനിധികൾ, സ്‌കൂൾ അധികൃതർ, പ്രിൻസിപ്പൽമാർ കാമ്പയിൻ സഹകാരികളായി. റിസയുടെ കേരളാ കോഡിനേറ്റർ കരുണാകരൻ പിള്ള, പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറ, ടെക്നിക്കൽ വിഭാഗത്തിലെ എഞ്ചിനീയർ ജഹീർ, മാസ്റ്റർ സെയിൻ, സനൂപ് അഹമ്മദ്, സജിത്ത് നാരായണൻ, പ്രാദേശിക പ്രതിനിധികളായ നൗഷാദ് ഇസ്മായിൽ, ഷമീർ യുസഫ്, സലാം പി കെ, ഡോ. രാജു വർഗീസ്, ജാഫർ തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.