With a vision to promote the kids creative talents such as art and craft, drawing, painting, poem, short story and scientific article writing skills etc., S K F introduced a slot under this title as early as in March 2018. We started a children’s book library coordinated by one of the lady members of Creative Minds and the books donated by the family forum members is being circulated among member children.
This group is exclusively for children of family forum members in any category (please visit the family forum page for family registration). The children between the ages 6 years to 12 yrs can register by clicking the link: Register Now!
കിഡ്സ് ക്രിയേഷൻസ് റിപ്പബ്ലിക്ക് ദിനം-2021 ആഘോഷിച്ചു.
സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ആറുമുതൽ പന്ത്രണ്ടുവരെ പ്രായമുള്ള കുട്ടികളുടെ വിഭാഗമായ ‘കിഡ്സ് ക്രിയേഷൻസ്’ വിവിധ കലാപരിപാടി കളോടെ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.
പൂർണമായും കുട്ടികൾ നിയന്ത്രിച്ച ഓൺലൈൻ പരിപാടിയിൽ ആദിൽ വാകേരി, യാമിൻ അൻവർ, മുഹമ്മദ് ഖൈസ് എന്നിവരുടെ റിപ്പബ്ലിക്ക് ദിന പ്രസംഗം, അംന വാകേരി, മുഹമ്മദ് ഷിബിൻ എന്നിവരുടെ കവിത, മുഹമ്മദ് ശാമിലിന്റെ ദേശഭക്തി ഗാനം, അംന ഗഫ്ഫാർ, ഷിഫാ അബ്ദുൽ അസീസ് എന്നിവരുടെ നൃത്തം, നിഹ്മ റഷീദ്, ഹസീൻ അബ്ദുൽ അസീസ് എന്നിവരുടെ ക്റാഫ്റ്, റനാ മറിയമിന്റെ പെയിന്റിംഗ്, ഇസ്സ തഹ്സീന്റെ ഹൂല ഹൂപ് എന്നിവ കൗതുകമായി.
ആയിഷ മൻഹ അവതരിപ്പിച്ച റിപ്പബ്ലിക്ക് ദിന ക്വിസിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
കാരറ്റ്, പാലക് ചീര എന്നിവ ഉപയോഗിച്ച് ആയിഷ സൽവ ഉണ്ടാക്കിയ ത്രിവർണ പുട്ട് ശ്രദ്ധേയമായി.
അവതാരകനായ മാസ്റ്റർ സെയിനിന്റെ റിപ്പബ്ലിക്ദിനസന്ദേശത്തോടെ ആരംഭിച്ച പരിപാടിയിൽ നിഹ്മ റഷീദ് സ്വാഗതവും റന മറിയം നന്ദിയും പറഞ്ഞു. എസ് കെ എഫ് ഫാമിലി ഫോറം അംഗങ്ങളും കുട്ടികൾക്കൊപ്പം പരിപാടികൾ ആസ്വദിച്ചു.
കുരുന്നുകളുടെ സ്വാതന്ത്ര്യ ദിനാഘോഷം: 15.08.2020
” ബാപ്പുജിക്ക് ഞാനൊരു കുർത്ത വാങ്ങി തരട്ടെ? ”
മേൽമുണ്ടിനു പകരമായി കുർത്ത വാങ്ങിത്തരട്ടെ എന്ന് ചോദിച്ച ബാലനോട് ഭാരതത്തിലെ മുഴുവൻ പൗരന്മാർക്കുമായി നാല്പത് കോടി കുർത്ത കിട്ടിയാൽ മാത്രമേ തനിക്കു ഒരു കുർത്ത സ്വന്തമായി സ്വീകരിക്കുവാൻ കഴിയൂ എന്ന് ബാപ്പുജി മറുപടി പറഞ്ഞ കഥ ഓർമിപ്പിച്ച് നാലാം ക്ലാസ്സുകാരി ആയിഷ മൻഹ എസ് .കെ .എഫ് ഫാമിലി ഫോറത്തിലെ കുട്ടികളുടെ കലാ വിഭാഗമായ കിഡ് സ് ക്രിയേഷൻസ് സംഘടിപ്പിച്ച കുരുന്നുകളുടെ സ്വാതന്ത്ര്യ ദിനാഘോഷവേദിയിൽ ശ്രദ്ധേയയായി.
ത്രിവർണ പതാകയി ലെ കുങ്കുമനിറം എന്തിനെ സുചിപ്പിക്കുന്ന താണ് എന്ന ചോദ്യമുയർത്തി രണ്ടാം ക്ളാസുകാരി അംന ഗഫാറും കുഞ്ഞു മനസ്സുകളിൽ ചിന്ത ഉണർത്തി. സദസ്സിന്റെ മറുപടി കാത്തുനിൽക്കാതെ തന്നെ അംന തുടർന്നു. “പതാകയിലെ കുങ്കുമ നിറം ഭാരതത്തിന്റെ ശക്തിയേയും ധൈര്യത്തേയും സൂചിപ്പിക്കുന്നതാണ്. മധ്യ ഭാഗത്തെ വെള്ള നിറം സമാധാന ത്തിന്റെയും സത്യത്തിന്റെയും പ്രതീകമാണ് . 24 കുറ്റിക്കാലുകളുള്ള അശോക ചക്രം ധർമനിഷ്ഠയുടെ അടയാളമാണ്. കീഴ് ഭാഗത്തെ പച്ച നിറം സമൃദ്ധിയുടെയും”.
മാസ്റ്റർ സെയിൻ അവതാരകനായ പരിപാടിയിൽ 7 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ പങ്കെടുത്തു. യഥാക്രമം ഷിഫാ അബ്ദുൽ അസീസ്, റന മറിയം എന്നിവർ കളർ പേപ്പറിൽ ചെയ്തു കാട്ടിയ ത്രിവർണ്ണപതാകയും മയി ലും സ്വയം ഉണ്ടാക്കിയും ജാസ്മിൻ റിയാസ് വരച്ചുകാട്ടിയ ഗാന്ധിജിയുടെ പെൻസിൽ ഡ്രോയിങ് തത്സമയം അനുകരിച്ചും കുരുന്നുകൾ കൗതുക മുണർത്തി.
ഫർസാന പി. കെ കോഡിനേറ്ററായിരുന്നു. ചെയർമാൻ. ഡോ. എസ് അബ്ദുൽ അസീസ്, റിസ കൺസൾറ്റൻറ് ഡോ. എ. വി. ഭരതൻ, കരുണാകരൻ പിള്ള, നിസാർ കല്ലറ, മീന ഫിറോഷ, മുഷ്‌തരി അഷ്‌റഫ്, പത്മിനി യു നായർ എന്നിവരും പങ്കെടുത്തു.
media reports
PRINT MEDIA:
SATHYAMONLINE: MONDAY, AUGUST 17, 2020
ഈ കുങ്കുമനിറം എന്തിനെ കുറിക്കുന്നതാണെന്നറിയാമോ കൂട്ടരെ ? ദേശസ്നേഹം പ്രകടിപ്പിച്ച് കുരുന്നുകള്‍.
ജയന്‍ കൊടുങ്ങല്ലൂര്‍
റിയാദ്: ത്രിവർണ പതാകയിലെ കുങ്കുമനിറം എന്തിനെ സുചിപ്പിക്കുന്നതാണ് എന്ന അംന ഗഫാറിന്റെ ചോദ്യം കുഞ്ഞു മനസ്സുകളിൽ ഉണർത്തിയ ചിന്തകൾ ക്ക് കാത്തുനിൽക്കാതെ തന്നെ അംന തുടർന്നു. “ത്രിവർണ്ണപതാകയിലെ കുങ്കുമനിറം ഭാരതത്തിന്റെ ശക്തിയേയും ധൈര്യത്തേയും സൂചിപ്പിക്കുന്നതാ ണ്. മധ്യ ഭാഗത്തെ വെള്ള നിറം സമാധാനത്തിന്റെയും സത്യത്തിന്റെയും പ്രതീ കമാണ്. 24 കുറ്റിക്കാലുകളുള്ള അശോക ചക്രം ധർമനിഷ്ഠയുടെ അടയാളമാ ണ്. കീഴ് ഭാഗത്തെ പച്ച നിറം സമൃദ്ധിയുടെയും”. എസ് .കെ .എഫ് ഫാമിലി ഫോറ ത്തിലെ കുട്ടികളുടെ കലാ വിഭാഗമായ കിഡ് സ് ക്രിയേഷൻസ് സംഘടിപ്പിച്ച കുരുന്നു കളുടെ സ്വാതന്ത്ര്യ ദിനാഘോഷവേദിയിലാണ് രണ്ടാം ക്ളാസുകാരിയുടെ ദേശസ്നേഹ പ്രസംഗം.
മേൽമുണ്ടിനു പകരമായി കുർത്ത വാങ്ങിത്തരട്ടെ എന്ന് ചോദിച്ച ബാലനോട് ഭാരത ത്തിലെ മുഴുവൻ പൗരന്മാർക്കുമായി നാല്പത് കോടി കുർത്ത കിട്ടിയാൽ മാത്രമേ തനി ക്കു ഒരു കുർത്ത സ്വന്തമായി സ്വീകരിക്കുവാൻ കഴിയൂ എന്ന് ബാപ്പുജി മറുപടി പറഞ്ഞ കഥ ഓർമിപ്പിച്ചാണ് നാലാംക്ലാസ്സുകാരി ആയിഷമൻഹ സദസ്സിന്റെശ്രദ്ധയാകര്ഷിച്ചത്.
മാസ്റ്റർ സെയിൻ അവതാരകനായി 7 മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ പങ്കെ ടുത്ത പരിപാടിയിൽ യഥാക്രമം ഷിഫാ അബ്ദുൽ അസീസ്, റന മറിയം എന്നിവർ കളർ പേപ്പറിൽ ചെയ്തു കാട്ടിയ ത്രിവർണ്ണപതാകയും മയിലും സ്വയം ഉണ്ടാക്കിയും ജാസ്മിൻ റിയാസ് വരച്ചുകാട്ടിയ ഗാന്ധിജിയുടെ പെൻസിൽ ഡ്രോയിങ് തത്സമയം അനുകരിച്ചും കുരുന്നുകൾ കൗതുകമുണർത്തി.
ഫർസാന പി. .കെ കോഡിനേറ്ററായിരുന്ന പരിപാടിയിൽ ചെയർമാൻ ഡോ. എസ്. അ ബ്ദുൽ അസീസ്, റിസ കൺസൾറ്റൻറ് ഡോ. എ. വി. ഭരതൻ, കരുണാകരൻ പിള്ള, നിസാർ കല്ലറ, മീന ഫിറോഷ, മുഷ്‌തരി അഷ്‌റഫ്, പത്മിനി യു നായർ എന്നിവരും പങ്കെ ടുത്തു.
Gulf Madhyamam: 23.08.2020
Najim Kochukalingu